-->

ചെന്നൈ മഹാ നഗരത്തില്‍

 ഈ നഗരം എനികായി കരുതി വച്ചത് എന്തായാലും മുഴുവനായി  തന്നെ ഉള്‍കൊള്ളാന്‍ സജ്ജമായി തന്നെ യാണ്  'alappey - chennai ' എക്ഷ്പ്രെസ്സില് നിന്ന് പുറത്തിറങ്ങിയത്.
ആദ്യമായി നഗരത്തെ വലംവപിച്ച ഓട്ടോ ചേട്ടന്‍ ഒരു പുലി തന്നെയാണ്. F1 racer Micheal Schumacher പോലും തോറ്റുപോകും വിധം ഓട്ടോ ചേട്ടന്‍ പറത്തിയ കുഞ്ഞു വിമാനം എന്നെ നോകി സലാം പറഞ്ഞു മടങ്ങുമ്പോള്‍ സമയം 10 : 10 (രാവിലെ).

നാളെ രാവിലെ എങ്ങന്ടോ ഒരു Green Park ഹോടലില്‍ പോവണം എന്നുല്ലതോണ്ടും രാത്രി ട്രെയിനില്‍ ഉറങ്ങാന്‍ ഇടം കിട്ടാതെ മൊബൈല്‍ ല് sms അയച്ച് രസിച്ചതിനാലും സത്യായിട്ടും ഇപ്പം ഉറങ്ങാം എന്ന് തീരുമാനിച്ചു.

അങ്ങനെ ഏപ്രില്‍ 11 രാവിലെ തന്നെ Induction program നു പറഞ്ഞ സ്ഥലത്ത്  എത്തി. പരിചയം ഉള്ള മുഘങ്ങള്‍ തേടുന്ന എന്റെ കണ്ണുകള്‍ക് സംഗീത ചേച്ചിയെ മാത്രം കാണാന്‍ കഴിഞ്ഞില്ല. ചേച്ചി എന്റെ അരികില്‍ വന്നു 'ഹായ്' പറഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ അധ്ബുധപെട്ടു. രജീഷ് ഏട്ടനും ചേച്ചിടെ അച്ഛനും കൂടെ ഉണ്ടായിരുന്നു. അങ്ങനെ ആ ദിവസം ഒരു നല്ല ഐസ് ക്രീമില്‍ പതിഞ്ഞ ഭൂമി കുലുകത്തില്‍ എത്തി നിന്നു.

April 20
അങ്ങനെ ഇന്നും തീര്‍ന്നു. ശീതീകരിച്ച മുറിയുടെ ആലസ്യമോ ഇരുന്നു കറങ്ങും ചെയറിന്റെ വൈകല്യമോ, എന്റെ നടുവ് വേദനിക്കുന്നു. "മൂവ്" വാങ്ങണം ഒരെണ്ണം. ഇനി രണ്ടുനാള്‍ വെടി നിര്‍ത്തല്‍ കരാര്‍ പോലെ ആശ്വാസത്തിന്റെ ലീവ് കിട്ടി. കുറെ നല്ല കൂട്ടുകാര്‍. കുറെ നല്ല ദിവസങ്ങള്‍. ഓരോ കണ്ണിലും വിടരുന്ന പുഞ്ചിരിയില്‍ ഞങ്ങള്‍ പറയാതെ പറയുന്നു 'നമ്മള്‍ ഒന്നാണ്'. ജീവിതാവസ്ഥയില്‍ എനിക്കുള്ള ആഗ്രഹം ഇത്ര മാത്രം - മെനു നോകാതെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും മുഖം നോകാതെ സംവധികാനും കഴിയുന്ന അവസ്ഥയിലേക്കുള്ള എത്തണം



April21
എന്നും എവിടെയും എന്റെ പേരിനു വാലായി, അല്ലെങ്കില്‍ ഒരു തുടര്‍ച്ച എന്നോണം "അസ്പിരെ" കാണാം, ഒരുപാട് സുഹൃത്തുകള്‍ ചോതിക്കയുണ്ടായി "എന്തെ ഇത് ?" [എന്റെ hclt colleague സ്വാതി എന്നോട് ചോധികയുണ്ടായി, പിന്നീട് എന്റെ റൂം മേറ്റ്‌ അശ്വിന്‍ ഉം ചോദിച്ചു. ]
അതിനു പുറകെ കുറേപേര്‍ അത് കോപ്പി അടികാനും തുടങ്ങി. എവിടേയോ വച്ച് കണ്ടുമുട്ടിയ ഒരു സുഹൃത്തിന്റെ പേരാണോ എന്നുപോലും ചിലര്‍ ചോദിച്ചു. ചിലര്‍ dictionary എടുത്തു പരിശോധിച്ചു - വലിയ കാര്യത്തെ ഉദ്യേശിച്ചു പ്രവര്ര്തികുക. സത്യം എന്തായാലും ഞാന്‍ പറയുന്നത് ഇങ്ങനെ - എന്റെ ആദ്യ കമ്പ്യൂട്ടര്‍ MMXR പ്രോസിസ്സോര്‍ ഉള്ള Windows95 ലോഡ് ചെയ്ത 64MB RAM ഉള്ള ACER ന്റെ മോഡല്‍ നെയിം ആണ് "Aspire"

കൊച്ചിയുടെ തെരുവോരങ്ങളില്‍ രാവിലെയെന്നോ രാത്രിയെന്നോ ഇല്ലാതെ "BMW,ബെന്‍സ്‌,wolswagon...." മത്സരിച്ചു ഓടുന്ന കാഴ്ച വളരെ രസകരമാണ്. അങ്ങ് പാലാ  കോട്ടയം പോയാലോ, കഥ ഇങ്ങനെ.  ഓടിട്ട വീടിന്റെ മുന്നില്‍ ടാര്‍പോളിന്‍ മറച്ചു വച്ച പുതിയ prado ,ബെന്‍സ്‌,bmw ഉം കാണാം. നിമിഷങ്ങള്‍ കൊണ്ട് വളരുന്ന കേരളത്തെ കുറിച്ച് എനിക്ക് അറിവുണ്ടാകുന്നത് ചെന്നൈ എന്നാ മഹാ നരകത്തില്‍ എത്തിയപ്പോഴാണ്.
OMR നു ഇരുവശവും ഇന്‍ഫോസിസ് മുതല്‍ accenture വരെ തലയെടുത്ത് നില്കുമ്പോഴും തെരുവോരങ്ങളില്‍ കാണുന്ന കാഴ്ചകള്‍ അത്രക്ക് ഭംഗി ഉള്ളതല്ല. ഇന്ത്യയുടെ സ്വന്തം മാരുതി-suzuki യും ടാറ്റാ ദാമ്മീസ്ഉം പോലെ ചവറു മാത്രം കൂട്ടി ഇട്ട പാതകള്‍.
പിന്നെയാണ് കാര്യങ്ങള്‍ മനസിലായത്. ഞങ്ങളെ പോലെ വെറും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എങ്ങിനെ ഇത്ര വിലയുള്ള കാര്‍ വങ്ങും ? രാവിലെ 9 മുതല്‍ തുടങ്ങുന്ന കലാപരിപാടികള്‍ എപ്പോള്‍ അവസാനിക്കും എന്ന് പോലും നിശ്ചയം ഇല്ലാത്ത ഒരു പറ്റം ജീവിതങ്ങള്‍.
ശീതീകരിച്ച മുറികള്‍ ഞങ്ങള്കാണോ എന്നുപോലും ഞങ്ങള്‍ സംശയിച്ചു തുടങ്ങിയിരിക്കുന്നു. ജീവിതം ഒരു തമാശ നിറഞ്ഞ നാടകമാണ്. അവിടെ ചിരികുന്നവന്‍ സ്വയം മറകുന്നു.

0 comments:

Post a Comment